നാദാപുരം: [nadapuram.truevisionnews.com] പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൽ ഫെബ്രുവരി 5 ന് നടക്കുന്ന രണ്ടാം ബ്ലോക്ക് ഉദ്ഘാടനവും ഏഴാം വാർഷികത്തിൻ്റെയും ഭാഗമായി നടത്തുന്ന വൃക്ക രോഗ നിർണയ ക്യാംപിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡയാലിസിസ് ട്രസ്റ്റ് ചെയർമാൻ എം.പി അബ്‌ദുല്ല ഹാജി നിർവഹിച്ചു.
ട്രസ്റ്റ് ജ.സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ, മുഹമ്മദ് ബംഗ്ലത്ത്, എം.പി ജാഫർ, ടി.കെ ഖാലിദ്, ടി.എം.വി അബ്‌ദുൽ ഹമീദ്, മണ്ടോടി ബഷീർ, അഹമ്മദ് കുറുവയിൽ, നടക്കയിൽ അമ്മദ് ഹാജി, ഡയാലിസിസ് സെൻ്റർ മാനേജർ എൻ.കെ അജ്‌നാസ് പങ്കെടുത്തു.
Kidney disease diagnosis camp registration inaugurated










































