അരൂർ: [nadapuram.truevisionnews.com] അരൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിൻ്റെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്താണ് പണമെടുത്തത്. അരൂർ - എളയടം റോഡ് ഓരത്ത് കളത്തിൽ മുക്കിലാണ് സ്റ്റിൽ ഭണ്ഡാര സ്ഥാപിച്ചത്.
മാസങ്ങളായി ഇതിൽ നിന്ന് പണം എടുത്തിട്ടില്ല വലിയൊരു തുക നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നതെന്ന് കാവ് പ്രസിഡൻ്റ് ചെത്തിൽ കുമാരൻ പറഞ്ഞു. ഇന്നലെ രാവിലെ കാൽ നടയാത്രക്കാരാണ് ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടത്.
Theft of treasure in Kuttichathan Kavu in Manjangatti











































