നാദാപുരം : (nadapuram.truevisionnews.com) യുഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച് വളയത്ത് കോൺഗ്രസ് നേതാവ് റെജിൽ മാക്കുറ്റിയുടെ പ്രസംഗം.
കലാപമുണ്ടാക്കാനാണ് കോൺഗ്രസ് നേതാവ് റെജിൽ മാക്കൂട്ടിയുടെ ശ്രമമെന്ന് ആരോപിച്ച് വളയത്ത് നാളെ വൈകിട്ട് സിപിഐഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും.
ഇന്നലെ വൈകിട്ട് വളയത്ത് ഷാഫി പറമ്പിൽ എംപി പങ്കെടുത്ത് നടത്തിയ യൂഡിഎഫ് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ തന്തക്ക് വിളിക്കുകയും കുടുംബത്തെയും അപമാനിക്കാനും റെജിൽ മാക്കൂറ്റി നിരന്തരമായി ശ്രമിച്ചത്.
തുടർന്ന് പ്രസംഗിച്ച ഷാഫി പറമ്പിൽ എംപി യും തന്റെ പ്രസംഗത്തിലും പ്രകോപനം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും വ്യക്തിപരമായി അധിക്ഷേപിച്ചു.



മുഖ്യമന്ത്രിയെ തെറി വിളിച്ചു നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന്റെയും റെജിൽ മാക്കൂറ്റിയുടെയും നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐഎം വളയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
നവംബർ 7 ന് വൈകുന്നേരം 4 മണിക്ക് വളയം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. ഇന്നലെ രാത്രി ഡിവൈഎഫ്ഐ പ്രവർത്തകർ വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
valayam ChiefMinister shouted Congress RejilMakutty




























.jpg)
.png)
.jpeg)




