നാദാപുരം : (nadapuram.truevisionnews.com) ഗാന്ധിജിയുടെ ആശയങ്ങളും ദർശനവും മുറുകെ പിടിക്കാൻ സാധിക്കണമെന്നും അതിനായി വിദ്യാലയങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് പറഞ്ഞു.
പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൻ്റെ ഭാഗമായി നടത്തിയ ചരിത്ര വായന എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ മലിനമാക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ചരിത്രം യഥാർത്ഥ രീതിയിൽ മനസിലാക്കുകയും വായിക്കുകയും ചെയുന്ന സമൂഹം ഉയർന്നു വന്നാൽ വർഗീയത തുടച്ചു നീക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു



ചടങ്ങിൽ പ്രിൻസിപ്പാൾ ഏ. കെ. രജ്ജിത്ത് അധ്യക്ഷനായി.പ്രൊ: കെ. കെ. അഷ്റഫ്, ശംസീർ കേളോത്ത്, ഇസ്‌മായിൽ വാണിമേൽ, അസീസ് ആര്യമ്പത്ത് , ടി.കെ.അബ്ബാസ്, മുഹമ്മദ് പുറമേരി , ജാഫർ വാണിമേൽ , എം. എം. മുഹമ്മദ്, സുബൈർ തോട്ടക്കാട്, എം.വി ഹാരിസ് എന്നിവർ സംസാരിച്ചു.
സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച് നടന്ന ചർച്ച ഫാത്തിമ തബ്ശീറ ഉദ്ഘാടനം ചെയ്തു.മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ഷാഹിന അധ്യക്ഷനായി. പുത്തലത്ത് ഷാഹിന, പി.കെ റാവിയ്യ എന്നിവർ സംസാരിച്ചു
Perode MIM Higher Secondary School Literary Festival












































