നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തനത് ഫണ്ടും സ്വച്ഛ്ഭാരത് മിഷൻ ഫണ്ടും ഉൾപ്പെടെ 23.4 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്, എം പി സൂപ്പി, അബ്ബാസ് കണേക്കൽ, പി പി വാസു, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ വസന്ത, എം സി ദിനേശൻ, അസിസ്റ്റൻറ് എഞ്ചിനീയർ ഡി കെ ദിനേശ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Kallachi, Rest Center, Inauguration,




































