യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി
Nov 5, 2025 07:40 PM | By Athira V

എടച്ചേരി: (nadapuram.truevisionnews.com) സർക്കാരിൻ്റെ ഒത്താശയോടെ അയ്യപ്പൻ്റെ സ്വർണാഭരണം പോലും മോഷണം പോകുന്ന വർത്തമാന സാഹചര്യത്തിൽ വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വിജയിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല അയ്യപ്പൻ്റെ ആഭരണമോഷണ മോഷണക്കേസിലെ മുഖ്യപ്രതിക്ക് ഒത്താശ ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മത നിയമങ്ങൾക്ക് വിരുദ്ധമായി യുവതികളെ സന്നിധാനത്തിലേക്ക് നടകയറാൻ അനുവദിക്കുക വഴി വിശ്വാസം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തത്.

പേരാമ്പ്രയിൽ വച്ച് തന്നെ മർദിച്ച സംഭവത്തിൽ പൊലിസുകാർക്ക് തെറ്റ് പറ്റിയെന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഏറെ ഗൗരതരമായി കാണും. പൊലിസിനെ കയറൂരി വിട്ട് നിരപരാധികളായ യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുന്നത് തുടരാൻ അനുവദിക്കില്ലെന്നും ഷാഫി പറഞ്ഞു.

സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണിയുടെ വർഷങ്ങളായുള്ള ഭരണത്തിൽ എടച്ചേരി പോലുള്ള പഞ്ചായത്തുകളിൽ നിലനിൽക്കുന്ന വികസന മുരടിപ്പിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാവണമെന്നും ഷാഫി പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ ടി.കെ മോട്ടിയെയും വൈസ് ക്യാപ്റ്റൻ ശരീഫ വട്ടോളിയെയും പ്രത്യേകം അഭിനന്ദിച്ച ഷാഫി ഇത്തവണ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചടക്കുമെന്നും പറഞ്ഞു.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷനായി. ടി.കെ അഹമദ്,ആവോലം രാധാകൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, അഡ്വ.സജീവൻ എം.കെ പ്രേം ദാസ്, യു.പി മൂസ, കെ.പവിത്രൻ,എം.കെ പ്രേംദാസ് സംസാരിച്ചു.

ഗ്രാമയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ സ്വീകരണ യോഗങ്ങളിൽ യു.ഡി.എഫ് നേതാക്കളായ ബഷീർ എടച്ചേരി, കെ.പി ദാമോധരൻ,സി.പവിത്രൻ,നാസർ മo‌ത്തിൽ,എം.സി.മോഹനൻ,കെ.രമേശൻ,എം.കെ ശാക്കിർ സംസാരിച്ചു.

Panchayat elections, UDF, Shafi Parambil MP

Next TV

Related Stories
ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

Nov 5, 2025 07:43 PM

ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൽ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

Nov 5, 2025 04:56 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

നാദാപുരം, ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്കൂൾ, ഏർലി ഇന്റർവെൻഷൻ സെന്റർ...

Read More >>
Top Stories










Entertainment News