നാദാപുരം: ( nadapuram.truevisionnews.com) കോളേജ് വികസനം ലക്ഷ്യമിട്ട് ഐ.എച്ച്.ആർ.ഡി. കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ രൂപീകരണ യോഗം ചേർന്നു. ഐ.എച്ച്.ആർ.ഡി. ഡയറക്‌ടറേറ്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കോളേജിന്റെ എല്ലാ മേഖലയിലുമുള്ള സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനായി കൗൺസിൽ രൂപീകരിച്ചത്.
നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ യോഗം ഉദ്ഘാടനം ചെയ്‌തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വനജ കെ.പി. അധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. അശോകൻ ഓ വി സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പുതിയോട്ടിൽ, തുണരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, വാർഡ് മെമ്പർ ദിലീപ്‌കുമാർ, നിഷ സി വി,പീതാംബരൻ മാസ്റ്റർ, കോളേജ് പി ടി എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ, പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അതുൽ കൃഷ്ണ, കോളേജ് അഡ്‌മിനിസ്ട്രേഷൻ വിഭാഗം പ്രതിനിധി ബിജീഷ്, ബി സി എ വിഭാഗം എച്ച് ഒ ഡി ജിതിൻ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗം എച്ച് ഒ ഡി ഷിൻസി, കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഇ കെ വിജയൻ എം.എൽ.എ ചെയർമാൻ ആയികൊണ്ടുള്ള വികസന സമിതിക്ക് യോഗത്തിൽ രൂപം നൽകി. വികസന ചർച്ചയിൽ നിലവിലുള്ള ബിൽഡിങ്ങുകൾ മാറ്റി ഐ എച്ച് ആർ ഡിയുടെ പുതിയ അക്കാഡമിക് ബ്ലോക്ക് പണിയാനുള്ള ശ്രമങ്ങളുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനമായി.



ഈ വർഷം വിപുലമായ വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുവാൻ യോഗത്തിൽ തീരുമാനമായി. കോളേജിൻ്റെ വിവിധ ആവശ്യങ്ങൾ മുൻനിർത്തി പ്രിൻസിപ്പാളും പി ടി എയും ചേർന്ന് നിവേദനങ്ങൾ സമർപ്പിച്ചു. യോഗത്തിൽ സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അനഘ കെ ടി നന്ദി പറഞ്ഞു.
Nadapuram, I.H.R.D. College, Development Council











































