നാദാപുരം: (nadapuram.truevisionnews.com) ജില്ലാ പഞ്ചായത്തിൻ്റെ നഗര സഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം പഞ്ചായത്തിലെ മണക്കുളങ്ങരയിൽ നിർമ്മിച്ച പൊതുകുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്‌മ കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രദീപൻ,കെ ജയേഷ്, വി.കെ രവീന്ദ്രൻ, സി.ടി വാസു, കീഴ്‌പാട്ട് വിനോദൻ,എം.പി പ്രദീപൻ ,കെ വിജേഷ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി.കെ റോഷ്‌ന സ്വാഗതവുംഎം.കെ വിനീഷ് നന്ദിയും പറഞ്ഞു
Manakulangara, Potukulam











































