തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്കുള്ള സഹായ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവഹിച്ചു.
ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന പാലിന് സബ്‌സിഡി നൽകുന്നതിനോടൊപ്പം കറവപ്പശുക്കൾക്ക് കാലിത്തീറ്റയും ലഭ്യമാക്കും.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലീഷ കുഞ്ഞിപുരയിൽ, കൃഷ്ണൻ കാനന്തേരി, കെ മധു മോഹനൻ, ഡയറി ഓഫീസർ സ്മിഷ സംഘം സെക്രട്ടറി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Thuneri, Panchayat, assistance scheme for dairy farmers











































