വളയം: (nadapuram.truevisionnews.com) ആ സ്വപ്നം ഉടൻപൂവണിയും, വളയത്തെ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ പുതിയ ചുവട് വെപ്പ്.
തുണേരി ബ്ലോക്ക്പഞ്ചായത്ത് 95 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ഐപി ബ്ലോക്ക് നിർമ്മിക്കുന്നു. വളയം ഫാമിലി ഹെൽത്ത് സെന്ററിലെ കിടത്തി ചികിത്സ ആവശ്യമായ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ നിർവഹിച്ചു.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ രജീന്ദ്രൻ കപ്പള്ളി കെകെഇന്ദിര മെമ്പർ നജ്മ യാസർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി നിനിഷ സ്ഥിരം സമിതി അധ്യക്ഷൻമാരായ
എം.കെ അശോകൻ കെ വിനോദൻ എം സുമതി, വിപി ശശിധരൻ മെഡിക്കൽ ഓഫീസർ കെ പി സിന്ധു , രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എൻ ദാമോദരൻ,എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ മാസ്റ്റർ മടക്കൽ ബാബു രാജ് ഡോ. ജെബി മോൻ എന്നിവർ സംസാരിച്ചു.



ചടങ്ങിൽ കാൻസർ രോഗികൾക്ക് ആവശ്യമുള്ള പ്രോട്ടീൻ പൗഡർ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു .
Construction of a ring, CHC, treatment building











































