എടച്ചേരി: (nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ അഭിപ്രായപ്പെട്ടു.
കേരള സർക്കാർ കഴിഞ്ഞ നാലര വർഷം നടത്തിയ സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. ഭാസ്കരൻ.
നിലവിലെ സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുകയും സാമൂഹിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്തു. ഈ നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



2030 ആകുമ്പോഴേക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിഷൻ എടച്ചേരി എന്ന പേരിൽ ഓപ്പൺ ഫോറത്തിൽ നടന്ന ഗ്രൂപ്പ് ചർച്ചകൾ ശ്രദ്ധേയമായി.
ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ടി.വി ഗോപാലൻ റിപ്പോർട്ടവതരിപ്പിച്ചു. കളത്തിൽ സുരേന്ദ്രൻ മോഡറേറ്ററായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, എം രാജൻ, ഗംഗാധരൻ ടി.പി പുരുഷ, എം.രാജൻ, ശ്രീജിത്ത് മുടപ്പിലായി, ഇ.കെ സജിത് കുമാർ എം രാജൻ, ഗംഗാധരൻ പാച്ചാക്കര, വി.പി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു
LDF, Elections, Historical Achievement, M.K. Bhaskaran












































