നാദാപുരം : (nadapuram.truevisionnews.com) നാദാപുരം സ്വദേശി യുവതിയെ ഇരിങ്ങണ്ണൂരിലെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങണ്ണൂർ സൗത്തിലെ മഞ്ഞോത്ത് മീത്തൽ ഷൈനുവിൻ്റെ ഭാര്യ വിജിഷ ( 42) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ കിണറ്റിലെ കിണറ്റിലാണ് യുവതിയെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടത്.
അത്താഴം നേരത്തെ കഴിക്കാൻ നിർബന്ധിച്ച് ഭക്ഷണം നൽകിയ ശേഷം അമ്മയെ കാണാനില്ലെന്ന് മക്കൾ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുകയായിരുന്നു. കിണറ്റിൽ നിന്ന് വിജിഷ നാട്ടുകാർ ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കിണറിനോട് ചേർന്ന കുളിമുറിയിൽ ബക്കറ്റ് കമഴ്ത്തി വെച്ചതായി കാണുന്നുണ്ട്. ഭർത്താവ് ഷൈനു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. തലശ്ശേരിയിലാണ് ജോലി ചെയ്യുന്നത്. തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോട്ടം നടത്തി. യുവതി സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച്ച രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഉച്ചയോടെ ഇരിങ്ങണ്ണൂർ സൗത്തിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം വിജിഷയുടെ സ്വന്തം വീടായ നാദാപുരം കുമ്മങ്കോട്ടെത്തിച്ചു.



അല്പസമയം മുമ്പ് മൃതദേഹം സംസ്കരിച്ചു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തറമ്മൽ കുഞ്ഞിചാത്തു നമ്പ്യാറുടെയും വിജയലക്ഷ്മിയുടെയും മകളാണ്.
മക്കൾ: വിഷ്ണു ( പ്ലസ്ടു വിദ്യാർത്ഥി ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി ) വൈഷ്ണവ് ( ആറാംക്ലാസ് വിദ്യാർത്ഥി ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി ) സഹോദരൻ : വിവേക്.
Iringannoor Woman found dead well




























.jpg)




