നാദാപുരം: (nadapuram.truevisionnews.com) ഇയ്യങ്കോട് മാവിലപ്പാടിയിൽ മാതയുടെ വീടിന്റെ അടുക്കള ഭാഗം പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പകലാണ് അടുക്കളപ്പുരയിൽ തീ പടർന്നത്.
അടുക്കളയിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും പൂർണ്ണമായും കത്തിച്ചാമ്പലായി. അടുപ്പിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ വെള്ളം ഒഴിച്ച് തീയണയ്ക്കുകയായിരുന്നു. കൂടുതൽ ഭാഗത്തേക്ക് തീ പടരുന്നത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവാക്കാനായി
Mavilappadi, house, kitchen area, completely destroyed











































