നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്ത് പൊലീസ് പട്രോളിംഗിനിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ.
നാദാപുരം ഗവണ്മെന്റ് ആശുപത്രിക്ക് സമീപത്തുനിന്ന് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് സലീം (22 ) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് .
പ്രതിയുടെ കൈവശം വാണിങ് മുന്നറിയിപ്പോടുകൂടിയ ദുൽഹാൻ ഗൾ എന്ന ബ്രാൻഡിന്റെ എട്ട് പാക്കറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുൾപ്പെടെയുള്ള യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇയാളുടെ ലഹരി വില്പനയെന്ന് പൊലീസ് വ്യക്തമാക്കി. കണ്ടെത്തിയ പുകയില ഉൽപ്പന്നങ്ങൾ സീഷ്വർ മഹസർ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ഇൻസ്‌പെക്ടർ നിധീഷ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Banned tobacco product, youth from other state arrested in Nadapuram




































.jpg)






