എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി നോർത്ത് എട്ടാം വാർഡിലെ തണൽ അഗതിമന്ദിരത്തിന് സമീപം ഫിനിക്സ് ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ് ഗൾഫ് റോഡ് എടച്ചേരി നോർത്ത് തയ്യാറാക്കിയ വോളിബോൾ കോർട്ട് എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ്ബ് ട്രഷറർ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.സിക്രട്ടറി വിജീഷ് പരവൻ്റെ വിട, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ടി.വി.ഗോപാലൻ, ടി.കെ.ബാലൻ, സി. സുരേന്ദ്രൻ, കോമത്ത് ഭാസ്കരൻ, പ്രദീപ് തൈക്കണ്ടി,ക്ലബ്ബ് പ്രസിഡണ്ട് വിജേഷ് എടത്തിൽ എന്നിവർ സംസാരിച്ചു.
Thanal Orphanage, Phoenix Arts and Sports Club









































