നാദാപുരം : (nadapuram.truevisionnews.com) ചരിത്ര സ്മൃതികളെ തൊട്ടുണർത്തി മാപ്പിളപ്പാട്ട് മത്സരം . രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിജി , 1921 ലെ മലബാർ കാർഷിക കലാപം , വാഗൺ ട്രാജഡി , നാടിൻ്റെ ചരിത്ര മുഹൂർത്തങ്ങൾക്കും സ്വാതന്ത്ര്യ സമര പോരട്ടങ്ങൾക്കും ഈണം പകർന്ന് നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ മാപ്പിള പാട്ട് മത്സരം. ഒന്നാം വേദിയായ സുറമയിൽ മാപ്പിളപ്പാട്ട് എൽ പി , യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗം മത്സരങ്ങൾ അരങ്ങേറി. മാപ്പിള പാട്ട് മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തി.
മഹാകവി മോയിക്കുട്ടി , ഒ എം കരുവാരക്കുണ്ട് , ബദറുദ്ദീൻ പാറന്നൂർ , ഫൈസൽ കൻമനം , ഹംസ നരേക്കാവ് എന്നിവരുടെ വരികളാണ് വിദ്യാർത്ഥികൾ പ്രധാനമായും തെരത്തെടുത്തത്. ഹംസ നരേക്കാവിൻ്റെ "ഗാന്ധിജിയുടെ മഹാമതിയൊർ നമ്മെ നേതാവ് ... ബാപ്പുജി ഇന്ത്യൻ മഹാ മനുജർക്കായി " എന്ന് തുടങ്ങുന്ന വരികളും 1921 ലെ മലബാർ കർഷക കലാപത്തെ ആസ്പദമാക്കിയിട്ടുള്ള പടപ്പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Nadapuram sub district youth Festival, Mappila Song Competition












































