പുറമേരി: (nadapuram.truevisionnews.com) കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രഥമ 'ഗ്രാമ വണ്ടി'യുടെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച പുറമേരിയിൽ നടന്നു. ഗ്രാമവാസികൾ കാലങ്ങളായി പൊതുഗതാഗത മേഖലയിൽ നേരിട്ടിരുന്ന പ്രയാസങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.
യാത്രക്കാർ വളരെ ആവേശത്തോടെ കൂടിയാണ് ഇതിനെ സ്വീകരിക്കുന്നത്. അരൂർ പ്രദേശത്തുകാർക്ക് പുറമേരി ഗ്രാമപഞ്ചായത്തിൽ എത്തണമെങ്കിൽ അര ദിവസത്തെ അധ്വാനമുണ്ട്. ഓട്ടോറിക്ഷയും ജീപ്പും കാത്തുനിന്ന് പല വഴികളിൽ കൂടി സഞ്ചരിക്കുകയായിരുന്നു ഇത്രയും കാലം.

തണ്ണീർപ്പന്തൽ അരൂർ റോഡ് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമാക്കിയത് വാഹന യാത്രക്കാർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം, അരൂർ തണ്ണീർപന്തൽ, എന്നിവർക്ക് പഞ്ചായത്ത് ആസ്ഥാനം പുറമേരി കെ ആർ ഹൈസ്കൂൾ, ആർഎസി കടമേരി സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെത്താൻ ഗ്രാമ വണ്ടി വലിയ ആശ്വാസമാണ്.



മറ്റ് ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമപണ്ടി വലിയ മാതൃകയാണ്. ഇതിന് മുൻകൈയെടുത്ത പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കെ ജ്യോതിലക്ഷ്മിയെ അഭിനന്ദിക്കുകയാണ് ഗ്രാമവാസികൾ
Village vandi, outstation, bus service, Kuttiadi constituency












































