നാദാപുരം:(nadapuram.truevisionnews.com) എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആന്റ്റ് ടാൻസ്പോർട്ടേഷൻ കൂട്ടുകാരൻ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതിക്ക് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചെക്കിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ ഖാലിദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്‌മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷനായി.
കോർഡിനേറ്റർ പി.പി അബ്ദുൾ ഹമീദ്, കെ.വി സിയാദ്,സ്റ്റുഡൻ്റ് അംബാസിഡർമാരായ മുഹമ്മദ് ഷസിൻ, മുഹമ്മദ് തെറ്കണ്ടി, മുഹമ്മദ് റിദാൻ, ജഫാൻ ജാസം സംസാരിച്ചു.
'Safe Road' Project, Ummathur SI Higher Secondary School









































