നാദാപുരം: (nadapuram.truevisionnews.com) യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ദൈനംദിന യാത്രയെ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം കുളങ്ങരത്ത് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മർഹൂം തയ്യിൽ മൊയ്തു ഹാജിയുടെ സ്മരണയ്ക്കായി കുളങ്ങരത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് ആണ് ബസ് സ്റ്റോപ്പ് നിർമ്മിച്ചത്.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച സൂപ്പി നരിക്കാട്ടേരി, “മഴയും വെയിലും മഞ്ഞും ഏൽക്കാതെ ദീർഘദൂര യാത്രക്കാരും വിദ്യാർത്ഥികളും വിശ്രമിക്കാനുള്ള ഒരു വലിയ അനുഗ്രഹമാണ് ഇത്തരം കാത്തിരിപ്പുകേന്ദ്രങ്ങൾ” എന്ന് പറഞ്ഞു .
ഷംസുദ്ദീൻ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ഫൈസൽ തയ്യിൽ, എ.വി. നാസറുദ്ദീൻ, പി.സി. അന്ദ്രു ഹാജി, കോറൊത്ത് മീത്തൽ ഹമീദ്, കെയക്കണ്ടി അബ്ദുള്ള ഹാജി, നസീറ ബഷീർ, ശറഫുന്നിസ ടീച്ചർ, കോർമ്മാങ്കണ്ടി രവീന്ദ്രൻ, ബീന കുളങ്ങരത്ത്, പി.സി. ഇഖ്ബാൽ, അഫ്ലഹ് ചേണികണ്ടി, ചാലിൽ സൂപ്പി ഹാജി, ഫൈസൽ ചാലിൽ, ഫൈസൽ പി.സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
New bus waiting area in Kulangaram, in memory of late Thayyil Moidu Haji






















.jpeg)




















