ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്

ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്
Nov 12, 2025 02:48 PM | By Krishnapriya S R

നാദാപുരം : ( nadapuram.truevisionnews.com) നാടും നാട്ടുകാരും ഹാപ്പിയാണ്..... വികസന തേരിലേറി വളയം മുന്നേറുമ്പോൾ  വളയം ടൗൺ മോടികൂടി ദീപ പ്രഭയിൽ, തൊട്ടകലേ ഗവ. ഐടിഐക്ക് ബഹുനില കെട്ടിടമൊരുക്കാൻ ഗ്രാമപഞ്ചായത്ത് ഭൂമി സംഭാവന നൽകിയത് ചെക്കോറ്റയിൽ .

വളയം ഗ്രാമപഞ്ചായത്തിലെ ടൗൺ ഉൾപ്പെടുന്ന പതിമൂന്നാം വാർഡ് മണിയലയും പതിനാലാം വാർഡ് ചെക്കോറ്റയും വികസനത്തിന്റെ പാതയിലൂടെ കഴിഞ്ഞ നാളുകളിൽ സഞ്ചരിച്ചപ്പോൾ, പിന്നിൽ പ്രവർത്തിച്ചിരുന്നത് ജനസ്നേഹത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതീകമായ രണ്ടുപേരായിരുന്നു.

ആയിരങ്ങൾക്ക് അക്ഷരമധുരം പകർന്ന അധ്യാപകൻ വി പി ശശിധരനും നാട്ടുകാരുടെ പ്രിയങ്കരി നിഷ പി.ടിയും. ജനങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന ശശിധരൻ മാസ്റ്റർ, രാഷ്ട്രീയ ജീവിതാനുഭവവും അധ്യാപകജീവിതത്തിൽ നിന്നുള്ള കരുതലും ചേർത്ത് മണിയലയുടെ മുഖച്ഛായ മാറ്റിമറിച്ചു.

സിപിഐയുടെ പതാക ഉയർത്തി വിജയിച്ചതിനുശേഷം അദ്ദേഹം വികസനത്തിന്റെ വഴികൾ തുറന്നു. ഗവൺമെൻറ് ഫണ്ടായ 60 ലക്ഷം രൂപ ഉപയോഗിച്ച് റോഡുകളുടെ നവീകരണം, വേസ്റ്റ് കമ്പോസ്റ്റ് പദ്ധതിയിലൂടെ വീടുകളിൽ ശുചിത്വം, ലൈഫ് പദ്ധതിയിലൂടെ ഭവനസൗകര്യം എല്ലാം തന്നെ ജനങ്ങളുമായി ചേർന്നുനിന്ന പ്രതിനിധിയുടെ പ്രവർത്തനത്തിന്റെ ഫലങ്ങളാണ്.

അതേകാലത്ത് ചെക്കോറ്റ വാർഡിൽ, യുവജനങ്ങളുടെ ആത്മവിശ്വാസവും പ്രവർത്തനക്ഷമതയും ചേർന്ന് നിഷ പി.ടിയുടെ നേതൃത്വത്തിൽ മാറ്റത്തിന്റെയും വികസനത്തിന്റെയും പ്രവാഹം ഉയർന്നു.

10 കോടി രൂപ ഫണ്ടിൽ ഐടിഐ കോളേജ് സ്ഥാപിച്ച് തൊഴിൽവാതിലുകൾ തുറന്നതും, ഒരു കോടി രൂപ ചെലവഴിച്ച് പ്രധാന റോഡുകൾ നവീകരിച്ചതും, 18 ലക്ഷം രൂപ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള റോഡ് നവീകരണങ്ങൾ നടത്തിയതുമൊക്കെ പ്രദേശവാസികൾക്ക് ഗുണകരമായി.

കുടിവെള്ളം മുതൽ വീടുകൾ വരെ, ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വികസനം എത്തിക്കാൻ നിഷ പി.ടിക്ക് സാധിച്ചു. രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് കിണറുകളുടെ പ്രവർത്തനം സജ്ജമാക്കി.

ജലജീവൻ പദ്ധതിയിലൂടെ വീടുകളിലേക്ക് വെള്ളം എത്തിച്ചു, റിംഗ് കമ്പോസ്റ്റ് വഴി ശുചിത്വം ഉറപ്പാക്കി, എംഎൽഎ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് റോഡുകൾ നവീകരിച്ചു. ഈ മുഴുവൻ പ്രവർത്തനങ്ങളും ചെക്കോറ്റയെ സമഗ്രമായ വികസനമേഖലയാക്കി മാറ്റി.

മണിയലയിലും ചെക്കോറ്റയിലും ഒരേ സ്വപ്നം നടപ്പായതായിരുന്നു ജനങ്ങൾക്കായുള്ള ഭരണവും ജനങ്ങളോടൊപ്പം ഉള്ള വികസനവും.

ശശിധരൻ മാസ്റ്ററുടെ പരിചയവും നിഷ പി.ടിയുടെ ഉത്സാഹവും ചേർന്നപ്പോൾ, വളയം പഞ്ചായത്തിൽ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും അർത്ഥം പ്രായോഗികമായി തെളിയിക്കപ്പെട്ടു.

ഭരണകാലം അവസാനിക്കുമ്പോൾ, അവരുടെ പ്രവർത്തനങ്ങൾ കെട്ടിടങ്ങളിലോ കണക്കുകളിലോ ഒതുങ്ങുന്നില്ല. വളയത്തിന്റെ വികസന മാതൃക തീർത്തവർ,വിശ്വാസത്തെ ശക്തിയാക്കി, സേവനത്തെ ദൗത്യമായി മാറ്റിയ ജനപ്രതിനിധികൾ.

Valayam Grama Panchayat, LDF Development, VP Sasidharan Master, Nisha PT

Next TV

Related Stories
സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

Nov 18, 2025 02:37 PM

സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

നാദാപുരം ഗ്രാമപഞ്ചായത്ത്‌, കഴിഞ്ഞ 5 വർഷ ഭരണം, മുസ്‌ലിം...

Read More >>
തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

Nov 14, 2025 03:24 PM

തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

തൂണേരി ഗ്രാമപഞ്ചായത്ത് , യുഡിഎഫ് ഭരണം , ജനകീയ...

Read More >>
Top Stories