നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് വർഷിക പദ്ധതിയിൽ ഉൾപെടുത്തിയ ക്ഷീര കർഷകർക്ക് സൗജന്യമായി കാലിത്തീറ്റയും മിൽക്ക് ഇൻസൻ്റീവും നൽകുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്‌ഘാടനം നരിക്കാട്ടേരിയിൽ വെച്ച് നടന്നു.
പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ ആശംസ അർപ്പിച്ചു . 11ലക്ഷം രൂപയാണ് പ്രസ്തുത പദ്ധതിക്ക് പഞ്ചായത്ത് വകയിരുത്തിയത്.
ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ കർഷകർക്കും ആനുകൂല്യം ലഭിക്കും. സംഘം പ്രസിഡണ്ട് കെ.മുഹമ്മദ് ഹാജി, സെക്രട്ടറി രേഷ്മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Nadapuram Grama Panchayat, Free Cattle Fodder and Milk Incentive, Dairy Farmers





















.jpeg)
















_(25).jpeg)





