ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ കാർഷിക മേഖലയിലെ ഐ.എഫ്.സി ക്ലസ്റ്ററിന്റെ ഭാഗമായുള്ള എൽ.എസ്.സി സെന്റർ ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചറുടെ അധ്യക്ഷതയിൽ നാദാപുരം നിയോജകമണ്ഡലം എം എൽഎ ഇ.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജുബിനു പദ്ധതി വിശദീകരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, കോയിലോത്ത് രാജൻ, എൻ.നിഷ, ഷീമ വളളിൽ, എ ഡാനിയ, മെമ്പർ, കെ.പി സലീന, രജനി വി.കെ തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ചു .
സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു.വി സ്വാഗതവും ശില്പ ശശി നന്ദിയും പറഞ്ഞു.വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർ മാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Edachery Grama Panchayat Kudumbashree, LSC Center Iringannoor,





















.jpeg)
















_(25).jpeg)





