Featured

ജനപ്രിയ ഇനങ്ങൾ; ഉപജില്ലാ സ്കൂൾ കലോത്സവം മൂന്നാംനാൾ ഉത്സവമാക്കും

News |
Nov 13, 2025 10:29 AM

നാദാപുരം: ഒന്നാം നാളത്തെ സർഗവസന്തത്തിന് താളവും ഈണവും നൃത്ത ചുവടുമായി രണ്ടു ദിനങ്ങളിലെ കലാമാമാങ്കത്തിന് ശേഷം നാദാപുരം സബ്‌ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനത്തിലേക്ക്.

കലോത്സവ ആവേശം കൊടുമുടിയോളം ഉയർന്നിട്ടുണ്ട്, സത്രീകളും കുട്ടികളും ഉൾപ്പെടെ കാണികളെ ആകർഷിക്കുന്ന ജനപ്രിയ ഇനങ്ങളാണ് ഇന്ന് വിവിധ വേദികളിൽ നിറഞ്ഞാടുക.

കലാസ്വാദക ലക്ഷ്യങ്ങളെ സ്വീകരിക്കാൻ കലോത്സവ നഗരി ഒരുങ്ങി കഴിഞ്ഞു. സുറുമയിൽ താളവിസ്മയം, നൃത്തവേദിയിൽ ലാവണ്യം കലാസ്വാദകർക്ക് മുന്നിൽ ഇന്ന് മനോഹരമായ കാഴ്ചകളുടെ വിരുന്നാണ് ഒരുങ്ങുന്നത്.

പ്രധാന വേദിയായ 'സുറുമ' ഇന്ന് നാടൻ താളത്തിന്റെ കൊടുമുടി കയറും. താളമേളങ്ങൾ ഒത്തുചേരുന്ന കോൽക്കളിയും, കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും, ആവേശത്തിന്റെ വട്ടപ്പാട്ടും അരങ്ങേറുമ്പോൾ 'സുറുമ' വേദിയിൽ ഇന്ന് ആസ്വാദകത്തിരക്ക് നിയന്ത്രണാതീതമാകും. അതേസമയം, മറ്റൊരു വേദിയിൽ നൃത്തത്തിന്റെ ലാവണ്യമാണ് ഇന്ന് ഒഴുകിപ്പരക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം,

അതേസമയം, മറ്റൊരു വേദിയിൽ നൃത്തത്തിന്റെ ലാവണ്യമാണ് ഇന്ന് ഒഴുകിപ്പരക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, സംഘം നൃത്തം തുടങ്ങി, കാൽച്ചിലമ്പുകൾ കൊഞ്ചുന്ന ശാസ്ത്രീയ നൃത്ത ഇനങ്ങളുടെ മനോഹരമായ കാഴ്‌ചകൾ കാണികൾക്ക് നവ്യാനുഭവമാകും.

ചിന്തയും ചിരിയും അതിരണിയിൽ വേദി നാലായ 'അതിരണി'യിൽ ഇന്ന് ചിന്തയും ചിരിയും ഒരുമിച്ച് അരങ്ങുവാഴും. ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന നാടകങ്ങൾ ഇന്ന് കാണികളിൽ ചിന്തയുടെ അലകൾ സൃഷ്‌ടിക്കുമ്പോൾ, മോണോ ആക്ടും മിമിക്രിയും പോലുള്ള ഹാസ്യ ഇനങ്ങൾ വേദി അഞ്ചിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തും.


ഇവ കൂടാതെ ഓട്ടൻതുള്ളൽ, ചാക്യാർ കുത്ത്, സംഘഗാനം തുടങ്ങിയ ഇനങ്ങളും ഇന്ന് വിവിധ വേദികളിൽ മത്സരിക്കും.


കഴിഞ്ഞ ദിവസങ്ങളേക്കാൾ വലിയ ജനപങ്കാളിത്തമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. വൻ ജനാവലിയെ ഉൾക്കൊള്ളാനുള്ള എല്ലാ ക്രമീകരണങ്ങളും സംഘാടകർ പൂർത്തിയാക്കിയിട്ടുണ്ട്. കലാമേളയുടെ ആവേശകരമായ ഈ മുന്നേറ്റത്തിൽ, ആരാണ് മികച്ചു നിൽക്കുക എന്ന ആകാംഷയിലാണ് നാദാപുരം.

Popular items, Sub-District School Arts Festival, Third Day

Next TV

Top Stories










News Roundup






GCC News