വളയം:(nadapuram.truevisionnews.com)ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വളയം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പഞ്ചായത്ത് പാർലമെൻ്ററി ബോർഡ് യോഗ തീരുമാന പ്രകാരം മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്റർ പ്രഖ്യാപിച്ചു.
യൂത്ത് ലീഗ് നേതാവ് ഇ.വി അറഫാത്ത് വാർഡ് 11 തീക്കുനിയിൽ മത്സരിക്കും. മുൻഗ്രാമ പഞ്ചായത്ത് മെമ്പർ സി.വി കുഞ്ഞബ്ദുല്ല വാർഡ് 12 ഓണപ്പറമ്പിൽ മണിക്കും. ടി.സി സുബൈർ (വാർഡ് 13 ചെറുമോത്ത്), കെ.ടി ഹഫ്സത്ത് (വാർഡ് 14 മണിയാല) എന്നിവരാണ് സ്ഥാനാർത്ഥികൾ.
സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജ.സെക്രട്ടറി കോറോത്ത് അഹമ്മദ് ഹാജി, നസീർ വളയം, സി.കെ ഉസ്മാൻ ഹാജി, ഒ.പി അബ്ദുല്ല, സി.കെ അബൂട്ടി ഹാജി പ്രസംഗിച്ചു.
Muslim League candidate announcement for Valayam













































