നാദാപുരം : ( nadapuram.truevisionnews.com) നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ അത്യാധുനിക സജീകരണങ്ങളോട് കൂടിയ ഓഡിയോളജി ആൻഡ് ഹിയറിങ്ങ് എയ്ഡ് സെന്റർ പ്രവർത്തനമാരംഭിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറും ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ഇ എൻ ടി വിഭാഗം മേധാവിയുമായ ഡോ സുബൈർ.കെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ അബ്ബാസ് കാണായ്ക്കൽ, ഡോ സൂപ്പി, ഡോ സലാവുദ്ധീൻ ടി പി (മാനേജിങ് ഡയറക്ടർ ന്യൂക്ലിയസ് ഹോസ്പിറ്റൽ ), ഡോ എം കെ ഗീത (ഗൈനക്കോളജി ), നദീർ ടി (ജനറൽ മാനേജർ ), അബ്ദുൽ റഷീദ്, സഹീർ കെ എന്നിവർ പങ്കെടുത്തു.
Nadapuram Nucleus Hospital, Audiology and Hearing Aid Center






















.jpeg)




















