നാദാപുരം:(nadapuram.truevisionnews.com) വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലെത്തി.
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററുമായ സൂപ്പി നരിക്കാട്ടേരി തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ മത്സരിക്കും.
വികസന മേഖലയിലെ സൂപ്പിയുടെ നിറസാന്നിദ്ധ്യം ബ്ലോക്ക് ഭരണം ഇടതുപക്ഷത്തിൽ നിന്ന് തിരിച്ചുപിടിക്കാൻ സഹായിക്കും എന്ന വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണു പാർട്ടി പ്രത്യേക അനുമതി നൽകിയത്.
അതേസമയം, നിലവിൽ ഇടതുപക്ഷാംഗം പ്രതിനിധീകരിക്കുന്ന തൂണേരി ഡിവിഷനിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി. ഷാഹിനയെ യുഡിഎഫ് മത്സരാർത്ഥിയായി നിർത്തും. മുമ്പത്തെ ഭരണകാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷാഹിനയുടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.



ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥി തീരുമാനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരും.
Three-tier Panchayat elections, Nadapuram constituency, Muslim League










.jpeg)






.jpeg)

























