വാണിമേൽ: (nadapuram.truevisionnews.com) മാമ്പിലാക്കൂൽ പ്രദേശം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിന്റെ പതിനേഴാം വാർഡിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാലയെ പപരിഗണിക്കും.
മുമ്പ് പഞ്ചായത്തംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ഠിച്ച കൊറ്റാല, ഇപ്പോൾ വാണിമേൽ ക്രസന്റ് ഹൈസ്കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരമേഖലയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, ഈവണ പഞ്ചായത്ത് പാർലമെന്ററി ബോർഡ് ഏകകണ്ഠമായി അദ്ദേഹത്തിന്റെ പേരിൽ അന്തിമ തീരുമാനം എടുത്തിരുന്നു.
തുടർന്ന് ആവശ്യമായ പ്രത്യേക അനുമതിക്കായി നേത്യത്വവുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയായിവരികയാണ്.
Vanimel, United Democratic Front, Panchayat League General Secretary










.jpeg)






.jpeg)



.jpeg)





















