Nov 20, 2025 09:23 AM

നാദാപുരം: (nadapuram.truevisionnews.com) ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ.ടി ജീവനക്കാരിയാണ്. ഇന്ന് രാവിലെ കല്ലാച്ചിയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി.കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ്. സഹോദരന്റെ ഭാര്യ :ചിത്ര

Nadapuram Kallachi

Next TV

Top Stories










News Roundup






Entertainment News