വളയം: (nadapuram.truevisionnews.com) കല്ലുനിര സ്വദേശി ചേണികണ്ടി രജീഷ് (41)ന് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ നാദാപുരത്തെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം.
വളയം ടൗണിന് സമീപമുള്ള കോമ്പിമുക്കിൽ എത്തിയപ്പോൾ പെട്ടെന്ന് വഴിയിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിപ്രഹാരത്തിൽ രജീഷ് റോഡിലേക്ക് തെറിച്ചു വീണു.
കൈക്കും കാലിനും പരിക്കുകൾ സംഭവിച്ചു. പരിക്കേറ്റ രജീഷിനെ ഉടൻ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
valayam, wild boar attack











































