നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജിജിന സുരേഷ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഇന്ന് രാവിലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ നാദാപുരം ലീഗ് ഹൗസിൽ നടന്ന യുഡിഎഫ് സ്ഥാനാർത്ഥി യോഗത്തിൽ എംപി ഷാഫി പറമ്പിൽ നൽകിയ അനുഗ്രഹം സ്വീകരിച്ചാണ് ജിജിന ഔദ്യോഗികമായി പ്രചാരണയാത്ര ആരംഭിച്ചത്.
സിപിഐ(എം) കുടുംബത്തിലെ അംഗമായ ജിജിന സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ വ്യക്തിത്വമാണ്. ഇടതുപക്ഷ സഹയാത്രികനായിരുന്ന ഭർത്താവ് അഡ്വ. സുരേഷ് ബാബു അടുത്തിടെ കോൺഗ്രസിൽ ചേർന്നതോടെയാണ് ജിജിനയെ മത്സരിപ്പിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം വേഗത്തിലായത്.
നേതാക്കൾ നേരിട്ട് എത്തി അറിയിച്ചതിനെ തുടർന്ന് ജിജിന മത്സരിക്കാൻ തയ്യാറായതായും അറിയിച്ചു. അഞ്ചാം വാർഡ് പിടിച്ചുെടുക്കാനുള്ള ശക്തമായ നീക്കമാണ് യുഡിഎഫ് ഇത്തവണ നടത്തുന്നത് എന്നതിനുള്ള തെളിവായാണ് ജിജിന സുരേഷിന്റെ സ്ഥാനാർഥിത്വം വിലയിരുത്തപ്പെടുന്നത്.
Vanimel Grama Panchayat, Independent Candidate


































.jpg)








