നാദാപുരം: (https://nadapuram.truevisionnews.com/) കണ്ടിവാതുക്കല്‍ മലയോര മേഖലയില്‍ നിന്ന് 230 ലിറ്റര്‍ വാറ്റ് പിടികൂടി. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത് .
എളമ്പ ഉന്നതിക്ക് സമീപം തോടരികില്‍ ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ ജയനും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരണം പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
VAT, liquor manufacturing, WASH










































