കൈകോർത്ത് പേരോട് അബ്ദുറഹ്‌മാൻ സഖാഫി ശൈഖുൽ അസ്ഹറുമായി കൂടിക്കാഴ്ച്ച നടത്തി

കൈകോർത്ത്  പേരോട് അബ്ദുറഹ്‌മാൻ സഖാഫി ശൈഖുൽ അസ്ഹറുമായി  കൂടിക്കാഴ്ച്ച  നടത്തി
Nov 20, 2025 08:52 PM | By Kezia Baby

കോഴിക്കോട്: (https://nadapuram.truevisionnews.com/) സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദയുടെ കാര്യദർശിയുമായ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി ലോകപ്രശസ്ത യൂണിവേഴ്സിറ്റിയായ ഈജിപ്തിലെ ജാമി അത്തുൽ അസ്ഹറിലെ ശൈഖുൽ അസ്ഹർ ഡോ. അഹ്‌മദ് ത്വയ്യ ബുമായി കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്ന ജാമിഅത്തുൽ അസ്ഹറിൻ്റെ പ്രവർത്തനത്തെ പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിനന്ദിച്ചു.

കേരളത്തിലെ ആത്മീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സിറാജുൽ ഹുദയുടെയും പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ശൈഖുൽ അസ്ഹർ അഭിനന്ദിക്കുകയും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനുള്ള വാഗ്ദാനവും സിറാജുൽ ഹുദയും ജാമി അത്തിൽ അസ്ഹറുമായുള്ള വിവിധ മേഖലകളിലുള്ള അക്കാദമിക് സഹകരണത്തിനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു


ജാമിഅത്തുൽ അസ്ഹറിലെ ഡോക്ടർ ഹസ്സൻ അശ്ശാഫിഈ, സിറാജുൽ ഹുദാ അക്കാദമിക് ഡയറക്ടർ ബഷീർ അബ്ദുൽറഹ്മാൻ അസ്ഹരി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Perode Abdurrahman, Spiritual Education, Egypt University

Next TV

Related Stories
Top Stories










News Roundup






Entertainment News