നാദാപുരം:(https://nadapuram.truevisionnews.com/) ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സ്റ്റേ വയർ മൂലം യാത്രക്കാർ ദുരിതത്തിൽ. കേബിളുകൾ ഫൂട് പാത്തിലേക്ക് തൂങ്ങിനിൽക്കുന്നത് മൂലം സഞ്ചരിക്കുന്നവർ ഈ ഭാഗത്ത് എത്തുമ്പോൾ റോഡിൽ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്.
വളയം റോഡും വാണിമേൽ റോഡും കല്ലാച്ചി ടൗൺ മാർക്കറ്റ് റോഡും വന്ന് ചേരുന്ന ഈ കവലക്കടുത്ത് റോഡിൽ സദാ സമയവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ കാൽ നട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഈ ഭാഗത്ത് ഫൂട് പാത്തിന് കൈവരിയും സ്ഥാപിച്ചിട്ടുണ്ട്.സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായതോടെ ഇവിടെ ചെടികൾ വളരാനും തുടങ്ങി. സ്റ്റേ വയർ മാറ്റി ഫൂട് പാത്തിലൂടെ സുരക്ഷിത യാത്ര സാദ്ധ്യമാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Commuters in distress due to stay wire hanging from footpath











































