നാദാപുരം: (https://nadapuram.truevisionnews.com/) ഗ്രാമപഞ്ചായത്ത് ഭരണം ആഗ്രഹിക്കുന്ന യുഡിഎഫിന് തലവേദന. എടച്ചേരി ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബലുകൾ രംഗത്ത്.12, 16 വാർഡുകളിലാണ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ റിബലുകൾ നിലനിൽക്കുന്നത്. സൂക്ഷ്മപരിശോധനയിൽ എല്ലാവരുടെയും പത്രിക സ്വീകരിച്ചിട്ടുണ്ട്.
തലായി പന്ത്രണ്ടാം വാർഡിൽ പഞ്ചായത്ത് സെക്രട്ടറിയും ഔദ്യോഗിക സ്ഥാനാർഥിയുമായ അഷ്കകറിനെതിരെ കെ.എം.സി.സി നേതാവ് അമ്പിടാട്ടിൽ കുബ്ദുല്ലയാണ് മത്സരിക്കുന്നത്.ഇവിടെ കോൺഗ്രസ് മണ്ഡലം ഭാരവാഹി വലിയപറമ്പത്ത് മജീദും രംഗത്തുണ്ട്.
പുതിയങ്ങാടി ടൗൺ ഉൾപ്പെടുന്ന പതിനാറാം വാർഡിൽ നിലവിലെ മെമ്പർ വി.ഷരീഫക്കെതിരെ ഷബ്ന കൊടുങ്ങാം പുറത്തും റിബലായുണ്ട്. പതിനേഴാം വാർഡിലും കടുത്ത ഗ്രൂപ്പിലാണ് പാർട്ടി കടന്നു പോകുന്നത്.പഞ്ചായത്ത് സിക്രട്ടറി ഉൾപ്പെടെയുള്ളവർ ഗ്രുപ്പിൻ്റെ ഭാഗമായി നിൽക്കുകയാണ് എന്നാണ് ആരോപണം. സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് 17 ആം വാർഡിലെ യൂത്ത് ലീഗ് ഭാരവാഹികൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
UDf, Youth League, Rebels









































