ഇരിങ്ങണ്ണൂർ: (https://nadapuram.truevisionnews.com/)യുവാവിൻ്റെ സമയോചിത ഇടപെടൽ ഒരു ജീവൻ രക്ഷിക്കാനായി . ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം . കിണറിലേക്ക് ചാടിയ 75 വയസ്സുള്ള വയോധികനെ അതിസാഹസികമായാണ് കായൽ കുന്നുമ്മൽ സുധീഷ് രക്ഷിച്ചത് .
രാവിലെ ജോലിക്ക് പോകുകയായിരുന്ന സുധീഷ് ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയപ്പോഴാണ് അറിഞ്ഞത് വയോധികൻ കിണറിലേക്ക് ചാടിയത് . പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ഉടൻ അവിടേക്ക് എത്തുകയും സുധീഷും സുഹൃത്തും നാട്ടുകാരും ചേർന്ന് വയോധികനെ രക്ഷിക്കുകയായിരുന്നു.സുധീഷ് കിണറ്റിൽ ഇറങ്ങി അതിസാഹസികമായി മൽപ്പിടത്തതിലൂടെയാണ് വയോധികനെ പുറത്തെത്തിച്ചത് .
നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തകനും നാട്ടിലെ സാമൂഹിക രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടാകുന്ന വ്യക്തികൂടിയാണ് സുധീഷ്.
Suicide attempt, life of elderly saved in Nadapuram



































.jpeg)






