നാദാപുരം : (https://nadapuram.truevisionnews.com/) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടെടുക്കാൻ ജീവൻ മരണ പോരാട്ടത്തിൽ ഏർപ്പെട്ട എൽഡി എഫിന് സ്വന്തം വാർഡ് മെമ്പർ മറുകണ്ടം ചാടിയതിൽ അത്ഭുതമില്ല. സ്വന്തം തീരുമാനത്തിൽനേരത്തെ തന്നെ പാർട്ടിയുമായി ഉടക്കിലായ ശാരദയുടെ സ്ഥാർത്ഥിത്വം ഞെട്ടലുണ്ടാക്കിയില്ല എന്ന നിലപാടിലാണ് സിപിഐ എം നേതൃത്വം.
വാണിമേൽ ഗ്രാമ പഞ്ചായത്തിലെ നിലവിലെ പതിനൊന്നാം വാർഡ് മെമ്പറായ ശാരദ പൂവുള്ളതിലാണ് സ്ഥാനങ്ങൾ രാജിവെച്ച് കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. കരുകുളം പത്താം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി യായി മൽസരിക്കുന്നതിനാണ് പാർട്ടിയിൽ നിന്നും വാർഡ് മെമ്പർ സ്ഥാനവും രാജിവെച്ചത്.
പി.ബി.സൗമ്യയാണ് ഇവിടെ സി.പി.എം സ്ഥാനാർഥി.പഞ്ചായത്ത് തിരിച്ചുപിടിക്കാൻ ഇറങ്ങിയ എൽ.ഡി.എഫിന് മെമ്പറുടെ അപ്രതീക്ഷിത നീക്കം കനത്ത തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
LDF, local body candidate election, Vani Mel









































