നാദാപുരം :(https://nadapuram.truevisionnews.com/) എസ്ഐആർ ആശങ്ക അകറ്റണമെന്ന് എസ് വൈ എഫ് കടമേരി മേഖലാ കമ്മിറ്റി ദാറുൽ ഖൈറിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ആവശ്യപ്പെട്ടു. കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹാസൻ സഖാഫ് തങ്ങൾ കോടക്കൽ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി ആർ ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുബൈർ പെരുമുണ്ടശ്ശേരി ആമുഖപ്രഭാഷണം നടത്തി.
എ.പി.മുനീർ മാസ്റ്റർ, അബൂബക്കർ ഫലാഹി, ഷഹീർ മാസ്റ്റർ എളയടം,ഷഫീഖ് പി.പി, റഊഫ് മുതുവടത്തൂർ, അബ്ദുൽ ഫത്താഹ് ഫലാഹി എന്നിവർ സംസാരിച്ചു.മാടോള്ളതിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലാ വഹബി, ഇസ്ഹാക് കീഴന, അജ്മൽ വഹാബി എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. മേഖലാ സെക്രട്ടറി മുഹമ്മദ് അരൂര് സ്വാഗതവും അബ്ദുള്ള ഫലാഹി നന്ദിയും പറഞ്ഞു.
SYF, SIR, allay concerns











































