നാദാപുരം :( nadapuram.truevisionnews.com) ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബംഗളത്ത് മുഹമ്മദ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി മോഹനൻ പാറക്കടവ്, പി കെ ഹബീബ്, എൻ കെ മൂസ മാസ്റ്റർ, എം പി സൂപ്പി, എം.പി. ജാഫർ മാസ്റ്റർ, വി.എം . ചന്ദ്രൻ, വി.വി. മുഹമ്മദലി, കെ.പി. മുഹമ്മദ്, എം കെ അഷ്‌റഫ്, ഇബ്രാഹിം മുറിച്ചാണ്ടി,ടി.എം.വി. ഹമീദ്,
മുഹമ്മദ് സാലി പുറമേരി, സ്ഥാനാർത്ഥി കെ.കെനവാസ് തുടങ്ങിയവർ സംസാരിച്ചു. മോഹനൻ പാറക്കടവ് ചെയർമാനും എൻ കെ മൂസ മാസ്റ്റർ കൺവീനറും, ടി കെ ഖാലിദ് മാസ്റ്റർ ട്രഷററും എം കെ അഷ്‌റഫ് ചീഫ് കോഡിനേറ്ററു മായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
Shafi Parambil, KK Navas, UDF, elections










































