നാദാപുരം:(https://nadapuram.truevisionnews.com/) തെരഞ്ഞെടുപ്പിൽ വിജയാഘോഷ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നാദാപുരം ഡിവൈഎസ്പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
കൊട്ടിക്കലാശം ടൗൺ കേന്ദ്രീകരിച്ച് നടത്തുന്നത് ഒഴിവാക്കി വാർഡ് തലത്തിൽ മാത്രം നടത്തി വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ പരിസരത്ത് ആഹ്ളാദ പ്രകടനം ഒഴിവാക്കുകയും ചെയ്തു.
വോട്ടെണ്ണൽ ദിവസം വൈകുന്നേരം ആറു മണിവരെ വാർഡ് തലത്തിൽ മാത്രം നടത്തും. തീരുമാനങ്ങൾ താഴെക്കിടയിൽ എത്തിക്കുന്നതിന് പോലീസിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർക്കും.
ഡിവൈഎസ്പി കുട്ടികൃഷ്ണൻ എ, നാദാപുരം പൊലീസ് ഇൻസ്പെക്‌ടർ നിതീഷ് ടി എം, കുറ്റ്യാടി പൊലീസ് ഇൻസ്പെക്‌ടർ കൈലാസനാഥ് എസ് ബി, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, കരിമ്പിൽ ദിവാകരൻ, കുഞ്ഞിക്കണ്ണൻ പി.പി, രവീന്ദ്രൻ കെ ടി, പി ദാമു മാസ്റ്റർ, എൻ കെ മൂസ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, സുഗതൻ ടി. കെജി ലത്തീഫ്, പി പി അശോകൻ. പി സി ഷൈജു എന്നിവർ പങ്കെടുത്തു.
Restrictions will be imposed on celebrations.











































