നാദാപുരം: (https://nadapuram.truevisionnews.com/)സ്വകാര്യ ക്ലിനിക്കിൽ ഭർതൃമതിക്ക് നേരെ അതിക്രമമെന്ന് പരാതി. ഭർതൃമതിയായ യുവതിയുടെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
നവംബർ എട്ടിന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർതൃമതിയായ യുവതിയെ ക്ലിനിക്കിനുള്ളിൽ വെച്ച് കയ്യിൽ കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലിസ് അറിയിച്ചു.
Complaint of assault against a married women




























.jpeg)






