നാദാപുരം:(https://nadapuram.truevisionnews.com/)മതരാഷ്ടവാദികളായ ജമാഅത്ത് ഇസ്ലാമിയുമായുളള യുഡിഎഫ് കൂട്ട്കെട്ട് അപകടമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു.നാദാപുരത്ത് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കരീം. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്ന സംഘടനയാണ്.ഹുക്കുമത്തെ അവരുടെ മുദ്രാവാക്യം.ഈ അപകടകരമായ മൂന്നണി ആർഎസ്എസിൻ്റെ വളർച്ചയ്ക്ക് വഴിയൊരുക്കും.
കേരളം അതിദാരിദ്ര രഹിത സംസ്ഥാനമായി കേരളം മാറി.ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്നതാണ് ഇടതു പക്ഷ മുന്നിയുടെ ലക്ഷൃം. എല്ലാവരെയും ചേർത്ത് പിടിച്ചു മനുഷ്യസ്നേഹ പരമായ പ്രവർത്തനങ്ങൾ തുടരാൻ ഇടതു പക്ഷ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു.
വി പി കുഞ്ഞികൃഷ്ൻ അധൃക്ഷനായി. ഇ കെ വിജയൻ എംഎൽഎ, എ മോഹൻദാസ്, ശ്രീജിത്ത് മുടപ്പിലായി ,ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ സ്ഥാനാർഥി പി താജുദ്ദീൻ,കരിമ്പിൽ ദിവാകരൻ,സമദ് നരിപ്പറ്റ കരിമ്പിൽ വസന്ത,വി എ കുഞ്ഞിപ്പോക്കർ,സി എച്ച് മോഹനൻ, എരോത്ത് ഫൈസൽ,എന്നിവർ സംസാരിച്ചു. ടി സുഗതൻ സ്വാഗതം പറഞ്ഞു.സ്ഥാനാർഥികളെ എളമരം കരീം ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
Elamaram Karim, the danger of collusion with Jamaat-e-Islami




































.jpeg)




