വടകര:( vatatakara.truevisionnews.com) പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ 'അക്ഷരനിർഝരി'യിൽ പി.കെ.ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിനെ കുറിച്ച് സാംസ്കാരിക പ്രവർത്തകൻ കെ എം ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.
കളിക്കളം ഹാളിൽ നടന്ന പരിപാടിയിൽ, ആരെയും വെല്ലാൻ കഴിവുള്ള പോരാളിയായിരുന്നിട്ടും കുലത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ കുളത്തിന്റെ പേരിൽ അപമാനിതനാവുന്ന കാഴ്ച ഈ നോവലിൽ കാണാം എന്ന കെ എം ബാലകൃഷ്ണൻ പറഞ്ഞു.
ദ്രൗപദിയുടെ ധർമരോഷവും ദു:ഖവും വ്യർഥതാബോധവും ആവിഷ്കരിക്കുന്നതിനാൽ ഈ കൃതിയെ ഒരു സ്ത്രീപക്ഷ രചനയായും കണക്കാക്കാം എന്നും ബാലകൃഷ്ണൻ പറഞ്ഞു.
കെ വിജയൻ പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ എം മുരളീധരൻ, തയ്യുള്ളതിൽ രാജൻ, കണ്ണോത്ത് കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വി.ടി സദാനന്ദൻ സ്വാഗതവും എൻ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
P.K. Balakrishnan, K.M. Balakrishnan, Vadakara, delivered a lecture.



































.jpeg)






