തോടന്നൂർ:( vatatakara.truevisionnews.com) തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. തിരുവള്ളൂർ-മണിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് തോടന്നൂർ ഇടിഞ്ഞ കടവ് റോഡ്.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഈ പദ്ധതിക്കായി 12 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. 7.7 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പ്രവർത്തി നടപ്പിലാക്കുന്നത്.
5.5 മീറ്റർ വീതിയിൽ ബിഎംബിസി പ്രവൃത്തിയോടൊപ്പം, 14 കൾവെർട്ടുകളും, ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജും, സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും , മാർക്കിങ്ങുകളും ,റോഡ് സുരക്ഷാഭിത്തി നിർമ്മാണവും,പ്രവർത്തിയുടെ ഭാഗമായി പൂർത്തിയാക്കും.
തോടന്നൂരിൽ നിന്നും ആരംഭിച്ച്, ചെരണ്ടത്തൂർ വഴി ഇടിഞ്ഞ കടവിലേക്ക് എത്തുന്ന ഈറോഡ് പയ്യോളിയിലേക്ക് പോകുന്നതിനും സൗകര്യപ്രദമാണ്. ചെരണ്ടത്തൂർ ചിറയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഈറോഡ് ഏറെ സഹായകരമാണ്.


പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
Thodannoor idinja kadav road brought to BMBC standard



































.jpeg)






