നാദാപുരം: [nadapuram.truevisionnews.com] കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജില്ലാകമ്മിറ്റി അംഗവും കുമ്മങ്കോട്–കല്ലാച്ചി മഹല്ല് ഖാസിയുമായ പി.വി. മസ്ഊദ് മുസ്ല്യാർ, എസ്.വൈ.എഫ്. സജീവ പ്രവർത്തകനും ഐ.സി.എസ്. ഖത്തർ എക്സിക്യൂട്ടീവ് അംഗവുമായ മേനക്കോത്ത് മുഹമ്മദ് ഖൈസ് എന്നിവരുടെ പതിനൊന്നാം ആണ്ട് അനുസ്മരണവും പ്രാർത്ഥന സംഗമവും എളയടം ജുമാ മസ്ജിദിൽ വെച്ച് നടത്തി.
കേരള സുന്നി ജമാഅത്ത് എളയടം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റായ സയ്യിദ് കൊടക്കൽ ഇമ്പിച്ചി കോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
പൈക്കട്ട് അമ്മത് മാസ്റ്റർ, അബ്ദുൽ ഹക്കീം വഹബി (വണ്ടൂർ), മലോക്കണ്ടി ജമാൽ ഹാജി, അബ്ദുൽ ലത്തിഫ് സി.പി. (ബഹ്റൈൻ), മത്തത്ത് കുഞ്ഞബ്ദുല്ല, ചാമപറമ്പത്ത് മൊയ്തു ഹാജി, റഷീദ് ടി.വി. തുടങ്ങിയവര്‍ സംബദ്ധിച്ചു
സമാപന പ്രാർത്ഥനയ്ക്ക് കേരള സുന്നി ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയും ശംസുല്‍ ഉലമാ കീഴന ഓറുടെ പൗത്രനുമായ കീഴന ഇസ്ഹാഖ് മുസ്ല്യാർ നേതൃത്വം നൽകി.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് എളയടം യൂണിറ്റ് കോർഡിനേറ്റർ അസ്‌ലാം തെറ്റത്ത് (അഹമ്മദ് മുക്ക്) നേതൃത്വം നല്‍കി .
Remembrance and prayer meeting











































