പുറമേരി: [nadapuram.truevisionnews.com] കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സുര്യജിത്തിന്റെ അകാല മരണത്തിനുശേഷം, സഹപാഠിയുടെ കുടുബത്തിന് വിദ്യാർത്ഥികളുടെ കൈത്താങ്.
കഴിഞ്ഞ വർഷം പാറക്കുഴിയിൽ വീണ് മരണപ്പെട്ട സുര്യജിത്തിന്റെ കുടുംബത്തിനായി നിർമ്മിച്ചു വരുന്ന വീടിൻ്റെ നിർമാണച്ചെലവിലേക്ക് 2,04,000 രൂപയുടെ ധനസഹായം വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സമാഹരിച്ചു നൽകി.
കെ. കെ. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇ. കെ. ലളിതാംബിക, ഹെഡ്‌മിസ്ട്രസ് കെ. ഷൈനി, സി. പി. സുരേന്ദ്രൻ, വി. സി. രാജേഷ്, മുഹമ്മദ് ഷമീർ, എം. കെ. റിമിൽ ബാബു മലോൽ എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
Kadatha Nadu Raja's Higher Secondary School, Financial Assistance


































