Featured

വളയം,പുറമേരി,അരൂർ മേഖലകളിൽ എൽഡിഎഫ് റാലികൾ ആവേശകരമായി

News |
Dec 9, 2025 09:56 AM

നാദാപുരം: [nadapuram.truevisionnews.com]  വളയം, പുറമേരി, അരൂർ മേഖലകളിലായി എൽഡിഎഫ് വിവിധ ഘടകകമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലികൾ ആവേശകരമായി.

വളയം പഞ്ചായത്ത്തല റാലി സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. ശങ്കരൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു, എം.എൽ.എ. ഇ.കെ. വിജയൻ, ടി.കെ. രാജൻ, എം.കെ. മൊയ്തു, എ. മോഹൻദാസ്, സമദ് നരിപ്പറ്റ, ജോണി മുല്ലക്കുന്നേൽ എന്നിവർ സംസാരിച്ചു.

എ.കെ. രവീന്ദ്രൻ സ്വാഗതം നിർവഹിച്ചു. പുറമേരി–അരൂർ മേഖലകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുറമേരിയിലെ യോഗത്തിൽ പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഭീഷ് ആദിയൂർ, ശ്രീജിത്ത് വള്ളിൽ, അഡ്വ. ദിനൂപ് എന്നിവർ പ്രസംഗിച്ചു. കെ.കെ. ദിനേശൻ പുറമേരി സ്വാഗതം നിർവഹിച്ചു.

അരൂരിൽ നടന്ന എൽഡിഎഫ് റാലി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊറോത്ത് ശ്രീധരൻ അധ്യക്ഷനായിരുന്നു. CPI സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. രാജൻ, പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കുടത്താംകണ്ടി സുരേഷ്, ടി.കെ. രാഘവൻ എന്നിവർ സംസാരിച്ചു.

സി.പി. നിധീഷ് അരൂരിൽ സ്വാഗതം നിർവഹിച്ചു.

LDF Rally, Valayam, Aroor, Aroor

Next TV

Top Stories










News Roundup






Entertainment News