അരൂർ: [nadapuram.truevisionnews.com] ദേവന്റെ ആഭരണങ്ങൾ വരെ തട്ടിയെടുത്ത ക്ഷേത്രം വിഴുങ്ങികളെ ഈ ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പിൽ ശക്തമായി പരാജയപ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
കല്ലുമ്പുറത്ത് നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ. സജീവൻ അധ്യക്ഷത വഹിച്ചു. കെ.ടി. അബ്‌ദുറഹിമാൻ, വാർഡ് സ്ഥാനാർത്ഥികളായ കെ.കെ. റിയാസ്, എൻ.കെ. ജൽഷി എന്നിവർ പ്രസംഗിച്ചു.
N. Subramanian, Panchayat elections










































