ഇരിങ്ങണ്ണൂരിൽ സംഘർഷം; എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക് പരിക്ക്

ഇരിങ്ങണ്ണൂരിൽ സംഘർഷം;  എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക് പരിക്ക്
Dec 12, 2025 09:43 PM | By Kezia Baby

നാദാപുരം :  (https://nadapuram.truevisionnews.com/ ) ഇരിങ്ങന്നൂരിൽ എൽഡിഎഫ്-യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം . എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റു.എടച്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് സ്ഥാനാർഥി കണ്ടപ്പാട്ടിൽ അശ്വനി( 24) ആണ് പരിക്കേറ്റത് . സി പി ഐ എം പ്രവർത്തകയായ അശ്വനിയെ ചൊക്ലി ന്യൂക്ലിയസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് യു ഡി എഫ് പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പിനിടയിൽ കെ എം സി സി നേതാവിനെ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്ന പ്രകടനം. എന്നാൽ ഇരിങ്ങണ്ണൂരിലെ ബൂത്തിൽ അനധികൃതമായി എത്തിയപ്പോൾ ബൂത്ത് ഏജന്റുമാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും മർദ്ദിച്ചു എന്ന പ്രചാരണമുണ്ടാക്കി യു ഡി എഫ് ഇരിങ്ങണ്ണൂരിൽ സംഘർഷത്തിന് ശ്രമിക്കുന്നു എന്നായിരുന്നു എൽ ഡി എഫിന്റെ പ്രകടനം.

പ്രകടനങ്ങൾക്ക് ശേഷം ഇരിങ്ങണ്ണൂർ ടൗണിൽ വെച്ചുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാദാപുരം പൊലീസ് സംഭവസ്ഥലത്തെത്തി.

LDF female candidate injured

Next TV

Related Stories
പുതു ജീവൻ; നാദാപുരത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

Dec 12, 2025 11:34 PM

പുതു ജീവൻ; നാദാപുരത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

നാദാപുരത്ത് കിണറിൽ വീണ പോത്തിനെ...

Read More >>
ഇരിങ്ങണ്ണൂരിൽ സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകന് പരിക്ക്

Dec 12, 2025 10:10 PM

ഇരിങ്ങണ്ണൂരിൽ സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകന് പരിക്ക്

ഇരിങ്ങണ്ണൂരിൽ സംഘർഷം, യൂത്ത് ലീഗ് പ്രവർത്തകന്...

Read More >>
വോട്ടിനിടെ തലയിൽ ഓട് പൊട്ടിവീണ് യുവാവിന് പരിക്ക്

Dec 12, 2025 09:38 AM

വോട്ടിനിടെ തലയിൽ ഓട് പൊട്ടിവീണ് യുവാവിന് പരിക്ക്

തദ്ദേശ തിരഞ്ഞെടുപ്പ്,വളയത്തെ പത്താം വാർഡ്...

Read More >>
Top Stories










Entertainment News