കല്ലാച്ചി: ( https://nadapuram.truevisionnews.com/ ) കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കല്ലാച്ചി പയൻതോങ് വീട്ടിൽ മാമിയുടെ ഒന്നര വയസ്സ് പ്രായമുള്ള പോത്താണ് ഇന്ന് വൈകീട്ട് 6 മണിയോടുകൂടി പറമ്പിലുള്ള കിണറിൽ വീണത്.
ഏകദേശം 30 അടി ആഴവും 20 അടിയിലധികം വെള്ളവുമുള്ള കിണറിൽ വീണ പോത്തിനെ നാദാപുരത്തുനിന്നും വന്ന അഗ്നിരക്ഷാ സംഘമാണ് രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ് ന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ലിനീഷ് കുമാർ, വൈഷ്ണവ് ജിത്ത് എന്നിവർ കിണറിലിറങ്ങി റോപ്പ്, ഹോസ് എന്നിവ ഉപയോഗിച്ച് പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു .
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ സ്വപ്നേഷ്, അനൂപ്, ശ്യാംജിത് കുമാർ, അജേഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു
Buffalo rescued after falling into a well in Nadapuram










































.jpeg)