Featured

ഇരിങ്ങണ്ണൂരിൽ സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകന് പരിക്ക്

News |
Dec 12, 2025 10:10 PM

നാദാപുരം : ( https://nadapuram.truevisionnews.com/ ) ഇരിങ്ങണ്ണൂരിൽ യു ഡി എഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം . യൂത്ത് ലീഗ് പ്രവർത്തകന് പരിക്കേറ്റു . യൂത്ത് ലീഗ് പ്രവർത്തകൻ ഇരിങ്ങണ്ണൂരിലെ കൊക്കോന്റെ വിട താലിഹ്‌ ( 21) നാണ് പരിക്കേറ്റത് .

താലിഹിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് വൈകീട്ട് യു ഡി എഫ് പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പിനിടയിൽ കെ എം സി സി നേതാവിനെ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്ന പ്രകടനം. ഇതിനിടെ ടൗണിലേക്ക് പ്രകടനവുമായി എൽ ഡിഎഫ് പ്രവർത്തകർ എത്തിയിരുന്നു.

പ്രകടനങ്ങൾക്ക് ശേഷം ഇരിങ്ങണ്ണൂർ ടൗണിൽ വെച്ചുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാദാപുരം പൊലീസ് സംഭവസ്ഥലത്തെത്തി.

Clashes in Iringannoor, Youth League activist injured

Next TV

Top Stories










Entertainment News